Connect with us
Malayali Express

Malayali Express

ഗസ്സയിലേക്ക്​ 10,000 ഭക്ഷ്യക്കിറ്റുകള്‍ നല്‍കി

GULF

ഗസ്സയിലേക്ക്​ 10,000 ഭക്ഷ്യക്കിറ്റുകള്‍ നല്‍കി

Published

on

കുവൈത്ത്​ സിറ്റി: കുവൈത്ത്​ റെഡ്​ ക്രെസന്‍റ്​ സൊസൈറ്റി ഫലസ്​തീനിലെ ഗസ്സയിലേക്ക്​ 10,000 ഭക്ഷ്യക്കിറ്റുകള്‍ നല്‍കി. ഇതി​െന്‍റ പാക്കിങ്​ ഫലസ്​തീന്‍ റെഡ്​ ക്രെസന്‍റ്​ സൊസൈറ്റി ആസ്ഥാനത്ത്​ ആരംഭിച്ചതായി പി.ഇ.സി.എസ്​ മേധാവി അബ്​ദുല്‍ അസീസ്​ അബു ഇനീഷ പറഞ്ഞു. കുവൈത്ത്​ സാമ്പത്തിക സഹായത്തിന്​ അദ്ദേഹം നന്ദി അറിയിച്ചു.

കോവിഡ്​ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ഗസ്സയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക്​ കിറ്റുകള്‍ വിതരണം ചെയ്യും. ഇസ്രായേല്‍ ഉപരോധത്തിനൊപ്പം കോവിഡ്​ പ്രതിസന്ധി കൂടി ആയപ്പോള്‍ ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും നിരവധി കുടുംബങ്ങളാണ്​ ഭക്ഷണത്തിനും മറ്റ്​ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടുന്നത്​.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News