Connect with us
Malayali Express

Malayali Express

ജയിലിനകത്ത്​ പ്രശ്​നങ്ങളില്ലെന്ന്​ ആഭ്യന്തരമന്ത്രാലയം

GULF

ജയിലിനകത്ത്​ പ്രശ്​നങ്ങളില്ലെന്ന്​ ആഭ്യന്തരമന്ത്രാലയം

Published

on

കുവൈത്ത്​ സിറ്റി: കുവൈത്ത്​ സെന്‍ട്രല്‍ ജയിലനകത്ത്​ ഒരു പ്രശ്​നവുമില്ലെന്നും തടവുപുള്ളികള്‍ പ്രതിഷേധിക്കുന്നതായ വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്നും ആഭ്യന്തര മന്ത്രാലയം. ജയിലിനകത്തേക്ക്​ മയക്കുമരുന്നും മറ്റും കടത്തുന്നതായ സംശയത്തില്‍ പ്രത്യേക പരിശോധന നടത്തുന്നത്​ സ്വാഭാവിക നടപടിക്രമമാണെന്നും അതല്ലാതെ തടവുകാരുടെ പ്രതിഷേധമോ മറ്റു പ്രശ്​നങ്ങളോ ഇല്ലെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്​ റിലേഷന്‍ ആന്‍ഡ്​ സെക്യൂരിറ്റി മീഡിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കുവൈത്ത്​ സെന്‍ട്രല്‍ ജയിലിലെ ചില തടവുകാരുടെ കുടുംബം കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലിനരികെ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ബന്ധുക്കളെ ജയിലിനകത്ത്​ സ്​പെഷല്‍ ഫോഴ്​സ്​ മര്‍ദിച്ചെന്ന്​ ആരോപിച്ചാണ്​ നിരവധി പേര്‍ ജയിലിനരികെ ഒത്തുകൂടിയത്​.
ജയിലിനകത്തേക്ക്​ അനധികൃതമായി കടത്തിയ സാധനങ്ങള്‍ പിടികൂടാനായി പരിശോധന കാമ്ബയിന്‍ നടത്തിയിരുന്നു. പരിശോധനയുമായി സഹകരിക്കാന്‍ തയാറാവാതിരുന്ന ചില തടവുകാര്‍ക്കാണ്​ മര്‍ദനമേറ്റതായി ആരോപണമുള്ളത്​. പരിശോധനയില്‍ ചില തടവുകാരില്‍നിന്ന്​ അനധികൃതമായി കടത്തിയ അത്യാധുനിക ഫോണുകള്‍ പിടിച്ചെടുത്തു.ഇതിനിടെ തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News