Connect with us
Malayali Express

Malayali Express

ഒമാനില്‍ 563 പേര്‍ക്കുകൂടി കോവിഡ്

GULF

ഒമാനില്‍ 563 പേര്‍ക്കുകൂടി കോവിഡ്

Published

on

മസ്​കത്ത്​: ഒമാനില്‍ 563 പേര്‍ക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,07,776 ആയി. എട്ടു പേര്‍കൂടി മരിച്ചു. 1061 പേരാണ്​ ഇതുവരെ മരിച്ചത്​. 351 പേര്‍കൂടി രോഗമുക്തരായി. 93,908 പേര്‍ക്കാണ്​ രോഗം ഭേദമായത്​. 87.1 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 64 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 542 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 216 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളില്‍ 313 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റിലാണ്​​. സീബ്​-108, ബോഷര്‍-89, മസ്​കത്ത്​-66, മത്ര-26, അമിറാത്ത്​-19, ഖുറിയാത്ത്​-അഞ്ച്​ എന്നിങ്ങനെയാണ്​ വിലായത്ത്​തല എണ്ണം. വടക്കന്‍ ബാത്തിനയിലെ 63 പുതിയ രോഗികളില്‍ 38ഉം സുഹാറിലാണ്​. സഹം-12, സുവൈഖ്​-ആറ്​, ഷിനാസ്​-മൂന്ന്​, ഖാബൂറ-രണ്ട്​, ലിവ-രണ്ട്​ എന്നിങ്ങനെയാണ്​ മറ്റു വിലായത്തുകളിലെ എണ്ണം. ദാഖിലിയ ഗവര്‍ണറേറ്റില്‍ 44 പേര്‍ക്ക്​ സ്ഥിരീകരിച്ചു.

ബഹ്​ല-14, നിസ്​വ-ഒമ്ബത്​, ബിഡ്​ബിദ്​-എട്ട്​, ഇസ്​കി-നാല്​, സമാഇൗല്‍-നാല്​, ആദം-മൂന്ന്​, അല്‍ ഹംറ-രണ്ട്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ രോഗികള്‍. തെക്കന്‍ ബാത്തിനയില്‍ ബര്‍ക്കയില്‍ 25 പേര്‍ക്കും റുസ്​താഖില്‍ ഒമ്ബതുപേര്‍ക്കും മുസന്നയില്‍ ഏഴുപേര്‍ക്കും വാദി മആവിലില്‍ രണ്ടുപേര്‍ക്കും നഖലില്‍ ഒരാള്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചു. ദാഹിറയിലെ 33 പുതിയ രോഗികളില്‍ 28 പേരും ഇബ്രിയിലാണ്​.

ദോഫാറില്‍ 17 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതില്‍ 16 പേരും സലാലയിലാണ്​. വടക്കന്‍ ശര്‍ഖിയയിലും 17 പുതിയ രോഗികളുണ്ട്​. ഇതില്‍ എട്ടുപേര്‍ മുദൈബിയിലും ആറുപേര്‍ ഇബ്രയിലുമാണ്​. അല്‍ വുസ്​ത-12, തെക്കന്‍ ശര്‍ഖിയ-11, ബുറൈമി-അഞ്ച്​, മുസന്ദം-നാല്​ എന്നിങ്ങനെയാണ്​ മറ്റു ഗവര്‍ണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News