Connect with us
Malayali Express

Malayali Express

മസ്​കത്ത്​ വിമാനത്താവളത്തില്‍ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കാന്‍ തുടങ്ങി

GULF

മസ്​കത്ത്​ വിമാനത്താവളത്തില്‍ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കാന്‍ തുടങ്ങി

Published

on

മസ്​കത്ത്​: പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്‍റഡ്​ കോപ്പി മസ്​കത്ത്​ വിമാനത്താവളത്തില്‍ നല്‍കുന്നത് പുനരാരംഭിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്​ ഈ സേവനം കുറച്ചു​ ദിവസങ്ങളായി നിര്‍ത്തിവെച്ചിരുന്നതെന്ന്​ ഒമാന്‍ വിമാനത്താവള കമ്പനി അറിയിച്ചു. ഡ്രൈവ്​ ത്രൂ കോവിഡ്​ ബൂത്തില്‍നിന്നാണ്​ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുക. പി5 പാര്‍ക്കിങ്​ മേഖലയിലെ ഡ്രൈവ്​ ഇന്‍ ബൂത്തില്‍ നിന്നാണ്​ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുക.

നേരത്തേയുണ്ടായിരുന്ന രീതിയെ കുറിച്ച അഭിപ്രായങ്ങളുടെ അടിസ്​ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്​ പുതിയ രീതി വികസിപ്പിച്ചെടുക്കാന്‍ സാങ്കേതിക വിഭാഗം ദിവസങ്ങളായി ശ്രമിച്ചുവരുകയായിരുന്നെന്ന്​ വിമാനത്താവള കമ്ബനി അറിയിച്ചു. വിമാനത്താവളത്തില്‍ വിദേശങ്ങളില്‍നിന്ന്​ വന്നിറങ്ങുന്ന യാത്രക്കാര്‍ കോവിഡ്​ പരിശോധനക്ക്​ 19 റിയാലും ക്വാറ​ന്‍റീന്‍ ബാന്‍ഡിന്​ ആറു റിയാലുമടക്കം 25 റിയാലാണ്​ നല്‍കേണ്ടത്​. ഡ്രൈവ്​ ത്രൂ പരിശോധന കേന്ദ്രത്തില്‍ സ്വദേശികളും വിദേശികളുമടക്കം പൊതുജനങ്ങള്‍ക്ക്​ ഓണ്‍ലൈനില്‍ ബുക്ക്​ ചെയ്​തശേഷം പരിശോധനക്ക്​ വിധേയരാകാം. 19 റിയാലാണ്​ പരിശോധന നിരക്ക്​. ഓണ്‍ലൈനിലാണ്​ പരിശോധനഫലം ലഭിക്കുക. കമ്പനികളിലും മറ്റും നല്‍കേണ്ടവര്‍ക്കും വിദേശത്ത്​ പോകുന്നവര്‍ക്കും പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്​ ഉപകാരപ്പെടും. ഇതിന്​ അഞ്ചു​ റിയാലാണ്​ അധികമായി നല്‍കേണ്ടത്​.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News