Connect with us
Malayali Express

Malayali Express

ഏ​ഷ്യ​ന്‍ ഫു​ട്​​സാ​ല്‍ ടൂ​ര്‍​ണ​മെന്‍റ്​ നീ​ട്ടി​വെ​ക്കാ​ന്‍ അ​നു​മ​തി തേ​ടി​ കു​വൈ​ത്ത്​

GULF

ഏ​ഷ്യ​ന്‍ ഫു​ട്​​സാ​ല്‍ ടൂ​ര്‍​ണ​മെന്‍റ്​ നീ​ട്ടി​വെ​ക്കാ​ന്‍ അ​നു​മ​തി തേ​ടി​ കു​വൈ​ത്ത്​

Published

on

കു​വൈ​ത്ത്​ സി​റ്റി: ഡി​സം​ബ​ര്‍ ര​ണ്ട്​ മു​ത​ല്‍ 13 വ​രെ കു​വൈ​ത്തി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ഏ​ഷ്യ​ന്‍ ഫു​ട്​​സാ​ല്‍ (ഫൈ​വ്​​സ്​ ഫു​ട്​​ബാ​ള്‍) ടൂ​ര്‍​ണ​മെന്‍റ്​ നീ​ട്ടി​വെ​ക്കാ​ന്‍ അ​നു​മ​തി തേ​ടി കു​വൈ​ത്ത്​ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഏ​ഷ്യ​ന്‍ ഫു​ട്​​ബാ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്​ ക​ത്ത​യ​ച്ചു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര​ണം ഡി​സം​ബ​റി​ല്‍ ടൂ​ര്‍​ണ​മെന്‍റ്​ ന​ട​ത്താ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നും മാ​ര്‍​ച്ചി​ലോ ഏ​പ്രി​ലി​ലോ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കു​വൈ​ത്ത്​ ക​ത്ത​യ​ച്ച​ത്. കു​വൈ​ത്തി​ലെ ശൈ​ഖ്​ സ​അ​ദ്​ അ​ല്‍ അ​ബ്​​ദു​ല്ല ഇ​ന്‍​ഡോ​ര്‍ സ്​​പോ​ര്‍​ട്​​സ്​ ​കോം​പ്ല​ക്​​സി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, സ്​​പോ​ണ്‍​സ​ര്‍​മാ​രു​മാ​യി ക​രാ​ര്‍ പ്ര​ശ്​​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഡി​സം​ബ​റി​ല്‍ ത​ന്നെ ടൂ​ര്‍​ണ​മെന്‍റ്​ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ എ.​എ​ഫ്.​സി താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​ത്.

മാ​റ്റി​വെ​ക്കാ​ന്‍ സ്​​പോ​ണ്‍​സ​ര്‍​മാ​ര്‍ വി​സ​മ്മ​തി​ക്കു​ക​യും കു​വൈ​ത്ത്​ അ​സൗ​ക​ര്യം ആ​വ​ര്‍​ത്തി​ക്കു​ക​യു​മാ​ണെ​ങ്കി​ല്‍ മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക്​ മാ​റ്റു​ന്ന​തും എ.​എ​ഫ്.​സി പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. കു​വൈ​ത്ത്, ബ​ഹ്​​റൈ​ന്‍, ല​ബ​നാ​ന്‍, സൗ​ദി, ഒ​മാ​ന്‍, തു​ര്‍​ക്മെ​നി​സ്​​താ​ന്‍, താ​യ്​​ല​ന്‍​ഡ്, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്​​നാം, ഉ​സ്​​ബെ​കി​സ്​​താ​ന്‍, താ​ജി​കി​സ്​​താ​ന്‍, ഇ​റാ​ന്‍, കി​ര്‍​ഗി​സ്ഥാ​ന്‍, ചൈ​ന, ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ ടീ​മു​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ക. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തീ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ കാ​ണി​​ക​ളി​ല്ലാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ ടൂ​ര്‍​ണ​മെന്‍റ്​ ന​ട​ക്കു​ക. ടൂ​ര്‍​ണ​മെന്‍റി​നാ​യി കു​വൈ​ത്ത്​ ദേ​ശീ​യ ടീം ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News