Connect with us
Malayali Express

Malayali Express

വായുമലനീകരണം; ജനറേറ്ററുകള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം

INDIA

വായുമലനീകരണം; ജനറേറ്ററുകള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം

Published

on

ഡല്‍ഹിയില്‍ വായൂമലനീകരണം വര്‍ധിക്കുന്നതിനാല്‍ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ജനറേറ്ററുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ചെറുതും വലുതുമായ ജനറേറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവര്‍ത്തിപ്പിക്കരുതെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി നിര്‍ദേശിച്ചത്. ഡല്‍ഹിയിലും എന്‍സിആറിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആവശ്യ ഘട്ടങ്ങളില്‍ നിരോധനം ബാധകമല്ല. നാളെ മുതല്‍ നിതോധനം പ്രാബല്യത്തില്‍ എത്തും.

ശിശിര കാലം എത്തിയതിനാല്‍ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷി ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ വന്‍തോതില്‍ കത്തിക്കുന്നതിനാലാണ് വായുമലീനകരണം വര്‍ധിക്കാന്‍ ഇടയായത്. വായുഗുണനിലവാരം വളരെ കുറഞ്ഞ തോതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.

Continue Reading

Latest News