Connect with us
Malayali Express

Malayali Express

ഇഖാമ കാലാവധി അവസാനിച്ചാലും ബന്ധുക്കളുടെ വിസിറ്റ് വിസ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്

GULF

ഇഖാമ കാലാവധി അവസാനിച്ചാലും ബന്ധുക്കളുടെ വിസിറ്റ് വിസ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്

Published

on

റിയാദ് – വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിച്ചാലും ബന്ധുക്കളുടെ വിസിറ്റ് വിസ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത്് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്നും ജവാസാത്ത് വ്യക്തമാക്കി.റീ-എന്‍ട്രി വിസയില്‍ സൗദി അറേബ്യ വിട്ട ആശ്രിതരുടെ വിസാ കാലാവധി കഴിഞ്ഞ മാസം 30 ന് അവസാനിച്ചു. പുതിയ വിസയില്‍ ഇവരെ വീണ്ടും സൗദിയിലേക്ക് കൊണ്ടുവരുന്നതിന് മൂന്നു വര്‍ഷം പിന്നിടണമെന്ന വ്യവസ്ഥ ബാധകമാണോയെന്ന വിദേശികളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എന്‍ട്രിയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് പറഞ്ഞു.

വിസിറ്റ് വിസയില്‍ ബന്ധുക്കളെ റിക്രൂട്ട് ചെയ്തവരുടെ ഇഖാമ കാലാവധി അവസാനിക്കുന്നത് സന്ദര്‍ശക വിസയിലുള്ളവരുടെ വിസ ദീര്‍ഘിപ്പിക്കുന്നത് വിലക്കുന്നില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വിസകളില്‍ വിദേശികള്‍ക്ക് രാജ്യത്തെത്തുന്നതിന് വിലക്കില്ലെന്നും ജവാസാത്ത് ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കി.

കാലാവധിയുള്ള വിസയില്‍ അംഗീകാരമുള്ള പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുമായി വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാവുന്നതാണ് സൗദിയില്‍ പ്രവേശിക്കുമ്ബോള്‍ വിദേശികളുടെ പക്കലുള്ള പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടിന് 72 മണിക്കൂറിലധികം പഴക്കമുണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലെത്തുന്നതിന്റെ 72 മണിക്കൂറിനിടെ ലഭിച്ച പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട് ആണ് ഹാജരാക്കേണ്ടത്. കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്നും അതികൃതര്‍ വെക്തമാക്കി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News