Connect with us
Malayali Express

Malayali Express

ദുബായിലെ മൂന്നു​ മാളുകളില്‍ കോവിഡ്​ പരിശോധന സൗകര്യം

GULF

ദുബായിലെ മൂന്നു​ മാളുകളില്‍ കോവിഡ്​ പരിശോധന സൗകര്യം

Published

on

ദുബായിലെ മൂന്ന് മാളുകളില്‍ കോവിഡ്​ പരിശോധന നടത്താന്‍ സൗകര്യമൊരുക്കി ദുബായ് ഹെല്‍ത്ത്​ അതോറിറ്റി . മാള്‍ ഓഫ്​ എമിറേറ്റ്​സ്​, മിര്‍ദിഫ്​ സിറ്റി സെന്‍റര്‍, ദേര സിറ്റി സെന്‍റര്‍ എന്നിവിടങ്ങളിലാണ്​ പരിശോധന​. കോവിഡ്​ പരിശോധന നിര്‍ബന്ധമാക്കപ്പെട്ട രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ്​ പരിശോധന തുടങ്ങിയിരിക്കുന്നത്​.രാവിലെ 11 മുതല്‍ വൈകീട്ട് ആറു​ വരെയായിരിക്കും പ്രവര്‍ത്തനം.

പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് എളുപ്പം പരിശോധന നടത്താനുള്ള സൗകര്യത്തിനാണ് ഇവ സജ്ജമാക്കിയത്. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിലും പിസിആര്‍ / ലേസര്‍ പരിശോധനയുടെ ഫലം ആവശ്യമാണ്. പ്രതിദിനം 180 പരിശോധനകള്‍ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News