Connect with us
Malayali Express

Malayali Express

ജോസിനെ സ്വാഗതം ചെയ്‌ത് പിണറായി

KERALA

ജോസിനെ സ്വാഗതം ചെയ്‌ത് പിണറായി

Published

on

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുളള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. ഇടതുപക്ഷമാണ് ശരിയെന്ന നിലപാടാണ് മുപ്പത്തിയെട്ടു വര്‍ഷത്തെ യു.ഡി.എഫ് രാഷ്ട്രീയം ഉപേക്ഷിച്ച്‌ കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുളള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരാന്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനും പ്രതികരിച്ചു. ഘടകകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. രാഷ്ട്രീയമായ കാര്യങ്ങളാണ് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത്. സര്‍ക്കാരിന്റെ മികവാര്‍ന്ന പ്രവര്‍ത്തനവും ആനുകാലിക രാഷ്ട്രീയവുമാണ് ജോസ് സംസാരിച്ചത്. പാലാ സീറ്റിനെപ്പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച. എം.എം ഹസന്‍ പറയുന്നതിന് മറുപടി പറയാന്‍ പറ്റില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Continue Reading

Latest News