Connect with us
Malayali Express

Malayali Express

കോവിഡ്​ മരണം : 70 ശതമാനവും പുരുഷന്‍മാരെന്ന്​ കേന്ദ്ര ആ​രോഗ്യ മന്ത്രാലയം

INDIA

കോവിഡ്​ മരണം : 70 ശതമാനവും പുരുഷന്‍മാരെന്ന്​ കേന്ദ്ര ആ​രോഗ്യ മന്ത്രാലയം

Published

on

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരാണെന്ന്​ കേന്ദ്രആരോഗ്യ മന്ത്രാലയം. കുട്ടികളിലും 18നും 25നും ഇടയിലും ഒരു ശതമാനമാണ്​ മരണനിരക്കെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ പറഞ്ഞു.

60 വയസിന്​ മുകളില്‍ പ്രായമുള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന്​ അദ്ദേഹം മുന്നറിയിപ്പ്​ നല്‍കി. മറ്റ് അസുഖങ്ങളോടെ കോവിഡ് ബാധിച്ച 45നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ 14 ശതമാനമാണ് മരണനിരക്ക്. എന്നാല്‍, മറ്റ് അസുഖങ്ങളില്ലാതെ കോവിഡ് ബാധിച്ച 45നും 60നും ഇടയിലുള്ളവരില്‍ 1.5 ശതമാനമാണ് മരണനിരക്ക്.

രാജ്യത്ത്​ 1,10,617 പേരാണ്​ ഇതുവരെ മരിച്ചത്​. 72,37,082 പേര്‍ക്ക്​ രോഗം ബാധിക്കുകയും ചെയ്​തു. അമേരിക്കക്ക്​ പുറമെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം ഇന്ത്യയാണ്​.

Continue Reading

Latest News