Connect with us
Malayali Express

Malayali Express

അടിമാലിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ റിമാന്‍ഡില്‍

KERALA

അടിമാലിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ റിമാന്‍ഡില്‍

Published

on

അടിമാലി: ആയുര്‍വേദ ചികില്‍സയ്ക്ക് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെ റിമാന്‍ഡ് ചെയ്തു. അടിമാലി കല്ലാര്‍കുട്ടി റോഡില്‍ പാലക്കാടന്‍ ആയൂര്‍വേദ വൈദ്യശാല നടത്തുന്ന വൈദീകനും ഡോക്ടറുമായ റെജിയെയാണ് അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ മുട്ടം സബ്ജയിലില്‍ സമീപത്തുള്ള ആശുപത്രിയിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. തിങ്കളാഴ്ച്ച വൈകുനേരം ആറോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. 22 കാരിയായ പെണ്‍കുട്ടി മാതാവിനോടൊപ്പം വൈദീകന്റെ വൈദ്യശാലയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് പീഡനശ്രമം ഉണ്ടായത്. തിങ്കളാഴ്ച്ച രാത്രി തന്നെ പെണ്‍കുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയതു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, അപമര്യാദയായി പെരുമാറി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രിയിലും ചൊവാഴ്ച പകലും നിരവധി തവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ചൊവാഴ്ച്ച വൈകുനേരം ആറോടെ വൈദികനെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

Latest News