Connect with us
Malayali Express

Malayali Express

വിദൂര, സ്വകാര്യ വിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു

KERALA

വിദൂര, സ്വകാര്യ വിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു

Published

on

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യ വിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഓര്‍ഡിനന്‍സിനെതിരെ പാരലല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്‍െ്റ ലംഘനമാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഏത് കോഴ്സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നും തീരുമാനിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് ഈ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ കേരള, എം.ജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല, കേരള, എം.ജി എന്നിവടങ്ങളിലെ പ്രൈവറ്റ് രജിസ്ട്രേഷനും കേരള, കാലിക്കട്ട്, കണ്ണൂര്‍ എന്നിവടങ്ങളിലെയും വിദൂരവിദ്യാഭ്യാസവും സര്‍വകലാശാലയ്ക്ക് കീഴിലാക്കും. അവയിലേക്കുള്ള പ്രവേശനം ഓപ്പണ്‍ സര്‍വകലാശാലയാകും നടത്തുക.

ഇവിടെ നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങള്‍ സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പണ്‍ സര്‍വകലാശാലയുടെ ഭാഗമാകും. പിന്നീട് കേരളത്തിലെ മറ്റൊരു സര്‍വകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താനാകില്ല.

Continue Reading

Latest News