Connect with us
Malayali Express

Malayali Express

യു.പി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മോചനം; സി.പി.എം രാജ്യസഭാംഗം എളമരം കരീം കേന്ദ്രമന്ത്രിയെ കണ്ടു

KERALA

യു.പി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മോചനം; സി.പി.എം രാജ്യസഭാംഗം എളമരം കരീം കേന്ദ്രമന്ത്രിയെ കണ്ടു

Published

on

ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യു.പി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭാംഗം എളമരം കരീം കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ടു. വിഷയം പഠിച്ച ശേഷം യു.പി സര്‍ക്കാരുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും സംസാരിക്കാമെന്ന് ജാവദേക്കര്‍ ഉറപ്പുനല്‍കി.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ കാസര്‍ഗോട്ടെ ബി.എച്ച്.ഇ.എല്‍.ഇ.എം.എല്‍ പ്ലാന്‍്റ്, ഇന്‍സ്ട്രുമെന്‍േ്റഷന്‍ ലിമിറ്റഡിന്‍െ്റ പാലക്കാട്ടെ യൂണിറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും എളമരം കരീം കേന്ദ്ര വ്യവസായ മന്ത്രി കൂടിയായ പ്രകാശ് ജാവദേക്കറുമായി സംസാരിച്ചു. ഈ രണ്ട് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും പുട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ കേന്ദ്രം തീരുമാനിച്ചതാണ്. ഇത് ഏറ്റെടുക്കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാണെന്നും എം.പി ജാവദേക്കറെ അറിയിച്ചു.

നിലവില്‍ ക്യാബിനറ്റ് കമ്മറ്റി അംഗീകരിച്ച പ്രൊപ്പോസല്‍ അന്തിമ അനുമതിക്കായി കേന്ദ്രമന്ത്രി സഭയുടെ പരിഗണനയിലാണ്. കേരള സര്‍ക്കാരും ഈ പ്രശ്നം ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തിലും നടപടി ഉണ്ടാകണമെന്ന് എളമരം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Latest News