Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍ വിജയം

LATEST NEWS

ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍ വിജയം

Published

on

ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്ണിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുന്‍ ചാമ്പ്യന്‍മാര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
39 പന്തില്‍ ഏഴ് ഫോറുകളടക്കം 57 റണ്ണെടുത്ത കെയ്ന്‍ വില്യംസണ്‍ ഒഴികെയുള്ള താരങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. ബാറ്റിങ് ലൈനപ്പില്‍ പരീക്ഷണം നടത്തിയാണു സൂപ്പര്‍ കിങ്സ് ഇറങ്ങിയത്. സാം കുറാനെ ഫാഫ് ഡു പ്ലെസിസിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ വിട്ടു. പക്ഷേ നായകന്‍ എം.എസ്. ധോണിയുടെ കണക്കുകൂട്ടലുകള്‍ക്കു വിപരീതമായി ഡു പ്ലെസിസ് നേരിട്ട ആദ്യ പന്തില്‍ പുറത്തായി. സന്ദീപ് ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയാണു ഡുപ്ലെസിസിനെ പിടികൂടിയത്. സ്ഥാനക്കയറ്റം കിട്ടിയ കുറാന്‍ തകര്‍ത്തു. 21 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 31 റണ്ണെടുത്ത കുറാന്‍ മൂന്നാമനായി ഇറങ്ങിയ ഷെയ്ന്‍ വാട്സണിനൊപ്പം (38 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം 42) സൂപ്പര്‍ കിങ്സിനെ സുരക്ഷിത തീരത്തെത്തിച്ചു. കുറാനെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കി. വാട്സണിനു കൂട്ടായെത്തിയ അമ്പാട്ടി റായിഡുവും (34 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 41) നിരാശപ്പെടുത്തിയില്ല. വാട്സണിനെ തങ്കവേലു നടരാജനും റായിഡുവിനെ ഖലില്‍ അഹമ്മദും പുറത്താക്കി. നായകന്‍ എം.എസ്. ധോണി 13 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 21 റണ്ണുമായി പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 25 റണ്ണുമായി പുറത്താകാതെനിന്നു. സണ്‍റൈസേഴ്സിന്റെ സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.

പോയിന്റ് നില
മുംബൈ 7 5 2 10
ഡല്‍ഹി 7 5 2 10
ബാംഗ്ലൂര്‍ 7 5 2 10
കൊല്‍ക്കത്ത 7 4 3 8
ഹൈദരാബാദ് 8 3 5 6
ചെന്നൈ 8 3 5 6
രാജസ്ഥാന്‍ 7 3 4 6
പഞ്ചാബ് 7 1 6 2

Continue Reading

Latest News