Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് മൂന്ന് സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ കൂടി

KERALA

സംസ്ഥാനത്ത് മൂന്ന് സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ കൂടി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സൈബര്‍ പൊലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എറണാകുളത്തും തൃശ്ശൂരുംകോഴിക്കോടുമാണ് പുതിയ സൈബര്‍ പൊലീസ് സ്‌റ്റേഷനുകള്‍ വരുന്നത്.

മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പരാതികളില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ സ്‌റ്റേഷനുകള്‍ തുടങ്ങുന്നത്. ഇവയ്ക്കുവേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. ഓരോ സ്‌റ്റേഷനുകള്‍ക്ക് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 18 തസ്തികകളാവും സൃഷ്ടിക്കുക.

മൊത്തം 54 തസ്തികകള്‍ ഇത്തരത്തില്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ എയ്ഡഡ് വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.സഡ്) ക്ലിയറന്‍സിനുള്ള പരിശോധനയില്‍നിന്ന് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.

Continue Reading

Latest News