Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: മുംബൈക്ക് അഞ്ച് വിക്കറ്റ് ജയം

LATEST NEWS

ഐ.പി.എല്‍: മുംബൈക്ക് അഞ്ച് വിക്കറ്റ് ജയം

Published

on

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്ണെടുത്തു. കളി തീരാന്‍ രണ്ട് പന്തുകള്‍ ശേഷിക്കേ മുംബൈ വിജയ റണ്ണെടുത്തു. മുംബൈക്കു വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (36 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 53), സൂര്യകുമാര്‍ യാദവ് (32 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 53) എന്നിവര്‍ അര്‍ധ സെഞ്ചുറികളടിച്ചു. 13-ാം സീസണില്‍ ആദ്യമായി ഫോമിലെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (52 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം പുറത്താകാതെ 69) ആണ് ഡല്‍ഹി ടീമിനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്്. ഓപ്പണര്‍ പൃഥി ഷാ (നാല്), അജിന്‍ക്യ രഹാനെ (15 പന്തില്‍ 15), മാര്‍നസ് സ്റ്റോനിസ് (എട്ട് പന്തില്‍ 13) എന്നിവരെ ക്ഷണത്തില്‍ നഷ്ടപ്പെട്ടെങ്കിലും നായകന്‍ ശ്രേയസ് അയ്യരുടെ (33 പന്തില്‍ അഞ്ച് ഫോറുകളടക്കം 42) കൂട്ടുപിടിച്ച് ധവാന്‍ ഇന്നിങ്സ് മുന്നോട്ടു നീക്കി. ധവാനും അയ്യരും ചേര്‍ന്നാണ് സ്‌കോര്‍ നൂറിലെത്തിച്ചത്. കൃനാല്‍ പാണ്ഡ്യയുടെ പന്തില്‍ ട്രെന്റ് ബോള്‍ട്ട്് പിടിച്ചാണു ഡല്‍ഹി നായകന്‍ മടങ്ങിയത്. വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ഒന്‍പത് പന്തില്‍ 19 റണ്ണുമായി ധവാനു കൂട്ടായിനിന്നു. 39 പന്തിലാണ് ധവാന്‍ അര്‍ധ സെഞ്ചുറി കടന്നത്. രണ്ട് വിക്കറ്റെടുത്ത കൃനാല്‍ പാണ്ഡ്യക്കും ഒരു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടിനും ഒഴികെയുള്ള മുംബൈ ബൗളര്‍മാര്‍ക്കു തിളങ്ങാനായില്ല. ജസ്പ്രീത് ബുംറ മൂന്ന് ഓവറില്‍ 37 റണ്‍ വഴങ്ങി.

പോയിന്റ് പട്ടിക

മുംബൈ 7 5 2 10
ഡല്‍ഹി 7 5 2 10
കൊല്‍ക്കത്ത 6 4 2 8
ബാഗ്ലൂര്‍ 6 4 2 8
ഹൈദരാബാദ് 7 3 4 6
രാജസ്ഥാന്‍ 7 3 4 6
ചെന്നൈ 7 2 5 4
പഞ്ചാബ് 7 1 6 2

Continue Reading

Latest News