Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയം

LATEST NEWS

ഐ.പി.എല്‍: ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയം

Published

on

രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 46 റണ്‍സിന്റെ ജയം. 185 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലെത്തിലെത്തിയ രാജസ്ഥാന്‍ 138 റണ്‍സിനു പുറത്തായി. യശ്വസി ജയ്സ്വാള്‍(34), സ്റ്റീവന്‍ സ്മിത്ത്(24), രാഹുല്‍ തെവാതിയ(38), ജോസ് ബട്ട്ലര്‍(13) എന്നിവര്‍ക്കു മാത്രമേ രാജസ്ഥാന്‍ നിരയില്‍ ഇരട്ടയക്ക സ്‌കോര്‍ കണ്ടെത്താനായുള്ളൂ.

കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഡല്‍ഹിയെ നാലോവറില്‍ 24 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത പേസര്‍ ജോഫ്ര ആര്‍ച്ചറാണു പിടിച്ചു കെട്ടിയത്്. കാര്‍ത്തിക് ത്യാഗി, ആന്‍ഡ്രൂ ടൈ, രാഹുല്‍ തെവാതിയ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. നായകന്‍ ശ്രേയസ് അയ്യരും (18 പന്തില്‍ 22) ഋഷഭ് പന്തും (ഒന്‍പത് പന്തില്‍ അഞ്ച്) റണ്ണൗട്ടായി. 24 പന്തില്‍ അഞ്ച് സിക്സറും ഒരു ഫോറുമടക്കം 45 റണ്ണെടുത്ത വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹിറ്റ്മീറാണു ടോപ് സ്‌കോറര്‍. മാര്‍നസ് സ്റ്റോനിസ് 30 പന്തില്‍ നാല് ഫോറുകളടക്കം 39 റണ്ണെടുത്തു. ഇവരുടെ ബാറ്റിങ്ങാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. നാല് പന്തില്‍ അഞ്ച് റണ്ണെടുത്ത ശിഖര്‍ ധവാനെ ജയ്സ്വാളിന്റെ കൈയിലെത്തിച്ച് ആര്‍ച്ചറാണു വിക്കറ്റ് വേട്ട തുടങ്ങിയത്. സഹ ഓപ്പണര്‍ പൃഥി ഷായെ(10 പന്തില്‍ 19) ആര്‍ച്ചര്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ഹര്‍ഷല്‍ പട്ടേലിനെയും (15 പന്തില്‍16) പുറത്താക്കിയത് ആര്‍ച്ചറാണ്.
നാലാം വിക്കറ്റില്‍ 29 റണ്‍ നേടിയ സ്റ്റോനിസ് – പന്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചു. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിന് ഡല്‍ഹി ഇന്നിങ്സ് അവസാനിച്ചു.

Continue Reading

Latest News